കണ്ണൂര്‍: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ അസിസ്റ്റന്റ്(എന്‍സിഎ-എസ്ടി)(കാറ്റഗറി നം.302/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ ഒന്നിന് രാവിലെ 8.30ന് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്നും എടുത്ത് വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റും അസ്സല് സര്‍ട്ടിഫിക്കറ്റുകളും, കമ്മീഷന് നിര്‍ദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും ക്വാറന്റൈനില്‍ അല്ലായെന്ന് വ്യക്തമാക്കുന്ന രേഖയും(സെല്‍ഫ് ഡിക്ലറേഷന്‍ / ഔദ്യോഗിക രേഖ) എന്നിവ സഹിതം ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക