രാജ്കോട്ട്: ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ആത്മഹത്യാ കുറിച്ച് എഴുതിവച്ച് 25കാരനായ നവവരൻ ആത്മഹത്യ ചെയ്തു. ഗുജറാത്ത് തരാദ് സ്വദേശി അമൃത് റാത്തോഡിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
അമൃതിന്റെ മരണത്തിൽ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് കാണിച്ച് സഹോദരൻ പരാതി നൽകിയിട്ടുണ്ട്. മൂന്ന് മാസം മുൻപാണ് അമൃത് വിവാഹിതനായത്.
പായൽ എന്ന പേരുള്ള യുവതിയായിരുന്നു വധു. വിവാഹ ശേഷം പായൽ അമൃതിനെ മാനസികവും ശാരീരികമായും ഉപദ്രവിച്ചിരുന്നതായ സഹോദരൻ പരാതിയിൽ വ്യക്തമാക്കുന്നു.
പായലിന്റെ നാല് സുഹൃത്തുക്കളും അമൃതിന് മാനസികമായി തകർക്കാൻ ശ്രമിച്ചതായിട്ടാണ് ആരോപണം. ഇക്കഴിഞ്ഞ ശനിയാഴ്ച്ച അമൃതിന്റെ മൃതദേഹം കണ്ടെത്തിയ ഹോട്ടലിലെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക