രണ്ട് ഡോസ് കോവിഡ് വാക്സീന് സ്വീകരിച്ചവര്‍ക്ക് വീണ്ടും വാക്സീന് നല്കാന് വ്യവസ്ഥയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശത്ത് പോകുന്നതിന് മൂന്നാം ഡോസായി കോവിഷീല്‍ഡ് സ്വീകരിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജിയിലാണ് കേന്ദ്രം ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വ്യക്തിയുടെ സ്വന്തം റിസ്കില്‍ മൂന്നാം ഡോസ് സ്വീകരിക്കുകയെന്ന എന്ന നിര്‍ദേശത്തെയും കേന്ദ്രം എതിര്‍ത്തു.
രണ്ട് ഡോസ് കോവാക്സീന് സ്വീകരിച്ച കണ്ണൂര്‍ സ്വദേശിയാണ് സൗദി അറേബ്യയില്‍ പോകുന്നതിന് ആ രാജ്യത്തിന്റെ അംഗീകാരമുള്ള കോവിഷീല്‍ഡ് വാക്സീന് മൂന്നാം ഡോസായി സ്വീകരിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിലവില്‍ മൂന്നാം ഡോസ് വാക്സീന് സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി. കൂടുതല്‍ ഡോസ് വാക്സീന് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ഹര്ജിക്കാരന് കാത്തിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക