സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് അര്‍ച്ചനാകവി. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
അതേസമയം ശരീരഭാരം കുറച്ചതിനെ കുറിച്ചുളള നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ കൊണ്ട് ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ചിത്രങ്ങളിലൂടെ കാണിച്ചാണ് നടി എത്തിയത്. ലോക്ഡൗണ്‍ കാലത്ത് മാനസികമായ ആരോഗ്യ വ്യതിയാനത്തെ തുടര്‍ന്ന്
നടിയുടെ ശരീരഭാരം വര്‍ധിച്ചിരുന്നു. ഇപ്പോള്‍ തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈനിലൂടെ കണ്ടുമുട്ടിയ പിടി രാജേഷ് എന്ന ഫിറ്റ്നെസ് ട്രെയിനറാണെന്ന് നടി കുറിച്ചു.
വ്യായാമം ഇപ്പോഴും തുടരുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അര്‍ച്ചന കവി പറഞ്ഞു. അതേസമയം 2016ലാണ് നടിയുടെ ഒരു സിനിമ ഒടുവില്‍ പുറത്തിറങ്ങിയത്.
മക്ബൂല്‍ സല്മാന് നായകനായ ദൂരം എന്ന ചിത്രം ആ വര്‍ഷം അര്‍ച്ചനയുടെതായി പുറത്തിറങ്ങി. സ്റ്റാന്‍ഡപ്പ് കോമേഡിയനായ അബീഷ് മാത്യൂവാണ് അര്‍ച്ചനയെ വിവാഹം കഴിച്ചത്.
2015 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. വെബ് സീരീസ് രംഗത്ത് ഇപ്പോഴും സജീവമാണ് അര്‍ച്ചന കവി. തൂഫാന് മെയില്‍, ബിഗ് ടോക്ക്സ്, മീനവിയല്‍, ബേ കണ്ട്രോള്, തുടങ്ങിയവയെല്ലാം നടിയുടെതായി വന്ന സീരിസുകളാണ്.നീലത്താമരയിലെ പ്രകടനത്തിന് നിരവധി പുരസ്കാരങ്ങള്‍ നടിക്ക് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക