കണ്ണൂര്‍ റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു. സപ്തംബര്‍ ഒമ്പതിന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ ഓണ്‍ലൈനായാണ് ഗുണഭോക്താക്കള്‍ക്കായി ‘നിധി താങ്കള്‍ക്കരികെ’ എന്ന പേരില്‍ പരാതി പരിഹാര സമ്പര്‍ക്കം നടത്തുന്നത്.
കണ്ണൂര്‍, കാസര്‍കോട്, മാഹി കേന്ദ്ര ഭരണ പ്രദേശത്തെയും ഇപിഎഫ് അംഗങ്ങള്‍ക്കും ഇപിഎഫ് പെന്‍ഷണര്‍മാര്‍ക്കും, അടുത്തുതന്നെ പെന്ഷനാകുന്ന അംഗങ്ങള്‍ക്കും, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും, സ്ഥാപന ഉടമകള്‍ക്കും/പ്രതിനിധികള്‍ക്കും പരാതി പരിഹാര പരിപാടിയില്‍ പങ്കെടുക്കാം.
പി എഫ് അക്കൗണ്ട് നമ്പര്‍/പിപിഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള വിശദ പരാതികള്‍ സപ്തംബര്‍ മൂന്നിനകം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്, പ്രാദേശിക കാര്യാലയം, വി കെ കോപ്ലക്സ്, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍ -670001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0497 2712388.
പ്രതികരിക്കാൻ ഇവിടെ എഴുതുക