കണ്ണൂര്‍: പുതുതായി ആരംഭിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സിലേക്കുള്ള (മലയാളം മീഡിയം) പ്രവേശന നടപടികള്‍ തുടങ്ങി. നാലാംക്ലാസ്സ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷകള്‍ ജാതി, കുടുംബവാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ ആറിനകം നല്‍കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, കണ്ണൂര്‍, എടക്കാട്, ഇരിക്കൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കല്ല്യാശ്ശേരി, പാനൂര്‍, കണ്ണൂര്‍ കോര്പ്പറേഷന് എന്നിവിടങ്ങളിലെ പട്ടികജാതി വികസന ആഫീസിലോ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാരെയോ, എസ്സി പ്രമോട്ടര്‍മാരെയോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍- 0497 2700596, 9747356496.
പ്രതികരിക്കാൻ ഇവിടെ എഴുതുക