ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്ത എല്ലാ വിസകളുടെയും കാലാവധി നീട്ടി നൽകാനൊരുങ്ങുകയാണ് ഒമാൻ. ഡിസംബര്‍ 31 വരെയായിരിക്കും വിസയുടെ കാലാവധി നീട്ടി നൽകുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. ഇപ്പോള്‍ സ്വന്തം നാട്ടിലുള്ള പ്രവാസികള്‍ക്ക് റോയല്‍ ഒമാന്‍ പോലീസിന്റെ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി വിസാ കാലാവധി ദീര്‍ഘിപ്പിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് എയര്‍ അറേബ്യ പിന്‍വലിച്ചു
ഡിസംബര്‍ 31 വരെ നീട്ടുമെങ്കിലും അധിക ഫീസുകളൊന്നും ഇതിനായി ഈടാക്കില്ല. എല്ലാ വിഭാഗം വിസകളും രാജ്യത്ത് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടനെ തന്നെ സാധാരണ നിലയിലെത്തുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, നിലവിൽ ഒമാനിൽ നിന്ന് പുറത്തുള്ള പ്രവാസികളാണെങ്കിൽ ഒമാനില്‍ അംഗീകാരമില്ലാത്ത വാക്സിന്റെ ഒന്നാം ഡോസ് മാത്രം എടുത്തവരാണെങ്കില്‍ അവര്‍ക്ക് രണ്ടാം ഡോസ് ഒമാനില്‍ നിന്ന് എടുക്കാന്‍ സാധിക്കുകയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക