ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയാണ് എയര്‍ അറേബ്യ. സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് എയര്‍ അറേബ്യ പിൻവലിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പാണ് പിൻവലിച്ചിരിക്കുന്നത്. നേരത്തെ ഇവരുടെ വെബ്സൈറ്റിൽ ഇത്തരത്തിലൊരു അറിയിപ്പ് നൽകുകയും പിന്നീട് അറിയിപ്പ് പിൻവലിക്കുകയുമായിരുന്നു.
കര്‍ഷക അനുകൂല പ്രഖ്യാപനങ്ങളുമായി യോഗി സര്‍ക്കാര്‍, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്..!
യാത്രക്കാരുടെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് യാത്രാ നിബന്ധനയല്ലെന്നും പരിശോധിക്കില്ലെന്നും നേരത്തെ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ അനുമതിയുടെയോ രജിസ്ട്രേഷന്റെയോ ആവശ്യമില്ലാതെ ഷാര്‍ജയിലേക്ക് വരാമെന്നാണ് അറിയിച്ചിരുന്നത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ സന്ദർശകർക്കാണ് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന് അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക