കൊല്ലം: ജന്മനാ തളർന്ന മകന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയില് വൃദ്ധദമ്പതികളുടെ ആകെയുണ്ടായിരുന്ന വീടിനു കൂടി തീപിടിച്ചു.കൊല്ലത്താണ് സംഭവം.
തീപടർന്നതോടെ അടുക്കളയുടെ മേൽക്കൂരയും വയറിംങ്ങും കത്തി നശിച്ചു. വീടിന്റെ ഭിത്തികളിലും പൊട്ടലുണ്ട്. അഞ്ചൽ സ്വദേശി ധർമ്മപാലന്റെ വീടിനാണ് തീപിടിച്ചത്.
തകർന്ന വീട് വീട് പുനർനിർമ്മിച്ച് വാസയോഗ്യമാക്കാൻ തുക ഒരുപാട് ചിലവാകും. ധർമ്മപാലന്റെയും ഭാര്യയുടെയും കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് സനിലിനെ രക്ഷപ്പെടുത്തിയത്. അഞ്ചൽ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക