വെള്ളത്തിനടിയിലായ തെരുവുകളിൽ ഒഴുകുന്ന കാറുകൾ, മുട്ടോളം വെള്ളത്തിലൂടെ ഒഴുകുന്ന ആളുകൾ, എയർപോർട്ട് ടെർമിനലുകളിലേക്ക് ഒഴുകുന്ന വെള്ളം .
ഈ ആഴ്ചയിൽ 19 വർഷത്തിനിടെ റെക്കോർഡ് മഴ ലഭിച്ച ഡൽഹിയിൽ നിന്നുള്ള ദൃശ്യമല്ല ഇത്. അമേരിക്കയിലെ ന്യൂയോർക്കിൽ നിന്നും ന്യൂജേഴ്സിയിൽ നിന്നുമാണ് ഈ ദൃശ്യം. ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് നഗരം വെള്ളത്തിനടിയിലായത്.
ബുധനാഴ്ച രാത്രി ന്യൂയോർക്കിലും ന്യൂജേഴ്സിയിലും കനത്ത മഴ പെയ്തു. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി. നേരത്തെ, വടക്കുകിഴക്കൻ ന്യൂജേഴ്സിയിൽ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
To be clear… this particular warning for NYC is the second time we've ever issued a Flash Flood Emergency (It's the first one for NYC). The first time we've issued a Flash Flood Emergency was for Northeast New Jersey a an hour ago. https://t.co/7k55jeXbpb
— NWS New York NY (@NWSNewYorkNY) September 2, 2021
വ്യാഴാഴ്ച പുലർച്ചെ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ക്ലിപ്പുകൾ ന്യൂയോർക്ക് സബ്വേയിലേക്കും ന്യൂജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിലേക്കും വെള്ളമൊഴുകുന്നത് കാണിച്ചു.
യുഎസിലെ നാഷണൽ വെതർ സർവീസിന്റെ കണക്കനുസരിച്ച്, നെവാർക്ക് എയർപോർട്ടിൽ രാത്രി 8 നും 9 നും ഇടയിൽ 3.24 ഇഞ്ച് മഴയാണ് അനുഭവപ്പെട്ടത്.
ബുധനാഴ്ച വൈകീട്ട് നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിലെ ഭാഗങ്ങൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വിമാനത്താവളത്തിലെ ബാഗേജ് പ്രദേശം വെള്ളത്തിനടിയിലായി. ഉദ്യോഗസ്ഥരും ജീവനക്കാരും എസ്കലേറ്ററുകളിൽ നിന്നു.
നെവാർക്കിന് അഞ്ച് മൈൽ പടിഞ്ഞാറ്, ന്യൂജേഴ്സിയിലെ ഷോർട്ട് ഹിൽസ് ഡൗൺടൗണിൽ വെള്ളം കയറുന്നതായി വീഡിയോ ക്ലിപ്പുകൾ കാണിച്ചു.
Flooding baggage area at newark airport pic.twitter.com/LxjDJHpXAH
— Bill Ritter (@billritter7) September 2, 2021
Our infrastructure is not ready for climate change, a thread from tonight. 28th St. subway station pic.twitter.com/uYemJKB8yg
— Brian Kahn (@blkahn) September 2, 2021
Newark airport pic.twitter.com/XCMhjo7upi
— Brian Kahn (@blkahn) September 2, 2021
https://twitter.com/i/status/1433262076609376256
New York's infrastructure is completely unprepared for climate change https://t.co/EZybrGdzDa
— Dr. Lucky Tran (@luckytran) September 2, 2021
Rainfall from tropical storm Ida gushing into the New York City subway pic.twitter.com/7wBH5qtM1U
— David Begnaud (@DavidBegnaud) September 2, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക