മുംബൈ: ബിഗ് ബോസ് 13 ജേതാവ് സിദ്ധാർത്ഥ് ശുക്ല(40) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. മുംബൈയിലെ കൂപ്പർ ആശുപത്രി മരണം സ്ഥിരീകരിച്ചു.
ഉറങ്ങുന്നതിനുമുമ്പ് അദ്ദേഹം മരുന്ന് കഴിച്ചെന്നും പിന്നീട്
ഉണർന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ആശുപത്രി സ്ഥിരീകരിച്ചു.
കൂപ്പർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കുകയാണ്, മൃതദേഹം ഉടൻ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക