സീരിയല്‍ താരങ്ങളായ ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വരുന്നത്.
സ്വന്തം സുജാത എന്ന സീരിയില്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുകയാണ് ഇരുവരും. സീരിയലിലും ഇവരുടെ വിവാഹം നടക്കാന്‍ പോവുന്നതായിട്ടുള്ള സൂചനകള്‍ പ്രചരിക്കുമ്പോഴാണ് യഥാര്‍ഥ ജീവിതത്തിലെ കാര്യം പുറത്ത് വരുന്നത്.
ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥയിലെ ചില രസകരമായ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരങ്ങള്‍. പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ചതാണെന്നും രണ്ടാളും പറഞ്ഞ് കഴിഞ്ഞു.
എങ്കിലും ഇഷ്ടത്തിലായ സ്ഥിതിയ്ക്ക് ആദ്യമായി പരസ്പരം കൈമാറിയ പ്രണയസമ്മാനം എന്താണെന്ന് ചോദിച്ചാല്‍ ആരെയും ഞെട്ടിക്കുന്ന ഉത്തരമാണ് താരങ്ങള്‍ പറയുക.
ആദ്യമായി കൈമാറിയ പ്രണയസമ്മാനത്തെ പറ്റി എല്ലാവരും അറിഞ്ഞിരിക്കണം അത് തന്നെ കിടുകിടാ വിറിപ്പിക്കുന്ന സമ്മാനമായി പോയെന്നാണ് സമയം മലയാളത്തിന് നല്കിയ അഭിമുഖത്തിലൂടെ ടോഷ് പറയുന്നത്. തന്റെ സമ്മാനം ഏറ്റവും ട്രെന്‍ഡിംഗ് ഉള്ള ഗിഫ്റ്റ് ആയിരുന്നുവെന്ന് ചന്ദ്രയും ഓര്‍മ്മിക്കുന്നു.
വാസ്തവത്തില്‍ കൊറോണ ആയിരുന്നു ചന്ദ്ര ആദ്യമായി നല്കിയ സമ്മാനമെന്നാണ് ടോഷ് പറയുന്നത്. അന്ന് ചെറിയ സിംപ്റ്റംസ് ഒക്കെ ഉണ്ടായിരുന്നു.
ഷൂട്ടിങ്ങ് നടക്കുമ്ബോള്‍ അതുവരെയും ഞങ്ങള്‍ തമ്മില്‍ അടുത്ത് നിന്നുള്ള സീനുകളോ തൊട്ട് അഭിനയിക്കേണ്ടതായിട്ടുള്ള സീനുകളോ ഇല്ലായിരുന്നു. പക്ഷേ ചന്ദ്രയ്ക്ക് ചില ലക്ഷണങ്ങള്‍ കാണിച്ച ദിവസം ഷൂട്ട് ചെയ്തത് രണ്ടാളും ഒരുമിച്ചുള്ള സീനാണ്. അന്ന് സുജാതയുടെ കാലില്‍ ആദി പിടിക്കുന്ന സീനും ഷൂട്ട് ചെയ്തിരുന്നതായി താരം വ്യക്തമാക്കുന്നു.
അന്നത്തെ ചിത്രീകരണം കഴിഞ്ഞ് പിറ്റേന്ന് തന്നെ എനിക്കും സിംപ്റ്റംസ് ഒക്കെ കാണിച്ച് തുടങ്ങി. പിന്നെ നോക്കുമ്ബോള്‍ കൊറോണ പോസിറ്റീവാണ്.
അതൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നാണ് താരം പറയുന്നത്. അതുപോലെ ചന്ദ്ര ആദ്യമായി തന്ന പ്രണയസമ്മാനവും അതാണെന്നും ടോഷ് പറയുന്നു. അതേ സമയം ടോഷ് തിരികെ നല്‍കിയത് വസ്ത്രമാണ്. അടുത്തിടെയാണ് തനിക്കൊരു ടോപ്പ് അദ്ദേഹം വാങ്ങി തന്നതെന്ന് ചന്ദ്ര ഓര്‍മ്മിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക