ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രമായിരുന്നു ‘സീ യു സൂൺ’. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് ഒരു വർഷം തികഞ്ഞ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് ദർശന രാജേന്ദ്രൻ.
ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രണയിനിയെക്കുറിച്ച് അന്വേഷിക്കുന്ന സോഫ്റ്റ്വെയര് എൻജിനീയറുടെ കഥ പറയുന്ന സിനിമയാണ് ‘സീയു സൂണ്‍’.
”2011 -ലാണ് ഞാൻ ആദ്യമായി എന്നിലെ അഭിനേത്രിയെ കണ്ടെത്തിയത്. സ്റ്റേജിലെ എന്റെ ആദ്യ അനുഭവം ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു, അത് നിലനിർത്താനും പുനർനിർമ്മിക്കാനും പുനരുജ്ജീവിപ്പിക്കാനും ഞാൻ നിരന്തരം ശ്രമിച്ചുവെന്നാണ് തോന്നുന്നത്.
അതിനുശേഷം 10 വർഷമായി അഭിനയിക്കുന്നു, പക്ഷേ സീ യു സൂണിൽ അഭിനയിക്കുമ്പോൾ ആദ്യമായി അഭിനയിക്കുന്നതായി തോന്നി. എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ നിരവധി കാര്യങ്ങളിൽ ഒന്നാണിത്.
സിനിമ റിലീസ് ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു, അസാധ്യമായ ചില സാഹചര്യങ്ങളിൽ, അത് യാഥാർത്ഥ്യമാക്കിയ ആളുകളെക്കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാവില്ല. അനുമോൾക്ക്, സി യു സൂണിന്, ഈ മനോഹരമായ, മനോഹരമായ ടീമിന് വളരെയധികം സ്നേഹവും നന്ദിയും,” ദർശന കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക