മധ്യപ്രദേശിലെ ഭോപ്പാലില്‍ കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് ആറ് പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു.ഇതോടെ ഇതുവരെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 107 ആയി ഉയര്‍ന്നു. ഭോപ്പാലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജില്ലയിലെ 85 ശതമാനം ഡെങ്കിപ്പനി കേസുകളും 10 വാര്‍ഡുകളിലാണുള്ളത്. ടീല ജമല്പുര, ഹലാല്പുര, പീര്ഗേറ്റ്, ബുധ്വാര, കമലാ നഗര്‍, സാകേത് നഗര്‍, എയിംസ് ഹോസ്റ്റല്‍, കത്തറ ഹില്‍, ബെര്ഖേദ പഠാനി, ഹര്ഷവര്ധന് നഗര്‍ എന്നിവയാണ് വാര്‍ഡുകള്‍. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങള്‍ പരിശോധിക്കുന്നതിനായി രണ്ട് മുതല്‍ മൂന്ന് ഡോക്ടര്‍മാര്‍ വരെയുള്ള 39 ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി യിട്ടുണ്ടെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക