ഹണി ട്രാപ്പില്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്കനെ മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. അയ്യമ്ബുഴ കൂട്ടാല വീട്ടില്‍ നിഖിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്കനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി നിഖില്‍ മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. ഇയാളോട് പത്തുലക്ഷം രൂപയാണ് നിഖില്‍ ആവശ്യപ്പെട്ടത്.
ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, എസ്.ഐമാരായ ഡേവിസ്, സതീഷ്, എ.എസ്.ഐ അബ്ദുല്‍ സത്താര്‍, എസ്.സി.പി.ഒമാരായ അനില്‍കുമാര്‍, ഇഗ്നേഷ്യസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കാപ്പ കഴിഞ്ഞ് അടുത്തകാലത്താണ് നിഖില്‍ പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക