കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപെട്ടത്. തിരുവനന്തപുരത്ത് കേരളാ തമിഴ്നാട് അതിര്‍ത്തിയായ കടുക്കറയില്‍ ആണ് സംഭവം നടന്നത്.
നാഗര്‍കോവില്‍ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് നിര്‍മ്മാണസാധനങ്ങള്‍ കൊണ്ടുവരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ചിറ്റാര്‍ റിസര്‍വിയറിലേക്ക് ആണ് ലോറി മറിഞ്ഞത്. കൊല്ലം സ്വദേശി അനില്‍കുമാർ ഓടിച്ച ലോറിയാണ് മറിഞ്ഞത്. സംഭവത്തിൽ വളരെ അത്ഭുതകരമായിട്ടാണ് ഇയാൾ രക്ഷപ്പെട്ടത്. അനില്‍ കുമാറിന്റെ നിലവിളികേട്ട വഴിയാത്രികരും, പരിസരവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക