ചീഫ് ജസ്റ്റിസിനെ ആദരിക്കാന്‍ ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ യോഗത്തിൽ ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ പുകഴ്ത്തി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. എൻ വി രമണയെ കുറിച്ച് തുഷാർ മേത്ത പറഞ്ഞിതിങ്ങനെയാണ് ‘നല്ല മനുഷ്യന്, നല്ല ജഡ്ജി’.
എന്‍ വി രമണ സുപ്രിംകോടതി ചീഫ് ജസ്റ്റിസും ഒപ്പം നല്ലൊരു മനുഷ്യനുമാണ് എന്നാണ് തുഷാർ മേത്ത എൻ വി രമണയെ വിശേഷിപ്പിച്ചത്. ‘നമ്മുടെ അഭിഭാഷക കുടുംബത്തില്‍ അദ്ദേഹം നല്ല കഴിവുള്ളവനാണ് അദ്ദേഹത്തിന് ദൈവത്തെ ഭയമില്ല. പക്ഷേ അദ്ദേഹമൊരു ദൈവസ്നേഹിയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത പറഞ്ഞു.
എസ്.എ ബോബ്ഡെയ്ക്ക് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേറ്റത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 26വരെയാണ് എൻ വി രമണയുടെ പദവിയുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക