തുമ്പ വി.എസ്.എസ്.സിയിലേക്ക് വാഹനം പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായി നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്.ഒയുടെ കൂറ്റന്‍ ചരക്ക് വാഹനം തിരുവനന്തപുരത്ത് നാട്ടുകാര്‍ തടഞ്ഞു.
പത്ത് ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടെന്ന് വി.എസ്.എസ്.സി അധികൃതര്‍ പറഞ്ഞു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കിയാണ് വാഹനം വി.എസ്.എസ്.സിയിലേക്ക് കടത്തിവിട്ടത്.
ഐ.എസ്.ആര്‍ഒ.യുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍ നിന്നും എത്തിച്ച കൂറ്റന്‍ ചരക്ക് വാഹനമാണ് വേളി പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞത്.
നാട്ടുകാരുടെ സഹായമില്ലാതെ മെഷീന് ഉപയോഗിച്ച് വാഹനത്തിലെ ചരക്ക് ഇറക്കുന്നതിനാല്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ആകെ 184 ടണ്‍ ചരക്കാണ് വാഹനത്തിലുള്ളത്. ഒരു ടണ്ണിന് 2000 രൂപ നിരക്കില്‍ നോക്കുകൂലി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതായി വി.എസ്.എസ്.സി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക