തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നേഴ്സിങ് സ്ക്കൂളുകളില്‍ ജനറല്‍ നേഴ്സിങ് കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
എസ്.സി/എസ്.ടി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പാസ്സ് മാര്‍ക്ക് മതി. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേ പരിഗണിക്കും.
14 ജില്ലകളിലായി 365 സീറ്റുകളിലാണ് പ്രവേശനം നടക്കുന്നത്. 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകരുടെ പ്രായം 2021 ഡിസംബര്‍ 31ന് 17 വയസ്സില്‍ കുറയുവാനോ 27 വയസ്സില്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ഉണ്ട്. അപേക്ഷാഫോമും, പ്രോസ്പെക്ടസും htp://dhskerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക