കണ്ണൂര്‍: ജില്ലയെ കാര്‍ബണ്‍ ന്യൂട്രണ്‍ ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലിറ്റില്‍ ഫോറസ്റ്റ് പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ കൈമാറി. മാവ്, പ്ലാവ്, പേര, നെല്ലി ഉള്‍പ്പെടെ 1000 വൃക്ഷത്തൈകള്‍ കാഞ്ഞിരോട് സ്വദേശി ഹസനാറില് നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഏറ്റുവാങ്ങി. തെരഞ്ഞെടുത്ത അപേക്ഷകരുടെ രണ്ട് സെന്റ് സ്ഥലത്ത് മിയാവാക്കി മാതൃകയില്‍ വനം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ യു പി ശോഭ, വി കെ സുരേഷ് ബാബു, കോര്പറേഷന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക