വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി കുഞ്ഞുങ്ങള്‍ ഇല്ലാതെ ദു:ഖിക്കുന്ന നിരവധി ദമ്പതിമാര്‍ നമുക്ക് ചുറ്റുമുണ്ട്. നിരവധി സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ആയുര്‍വേദവും ഹോമിയോ എല്ലാ പരീക്ഷിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ വന്ധ്യതാ പ്രശ്നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ പലതാണ്.
ആര്‍ത്തവവും ഓവുലേഷനും മാത്രമല്ല പുരുഷന്മാരില് ബീജത്തിന്റെ ആരോഗ്യവും എണ്ണവും കൂടി കണക്കാക്കേണ്ടതാണ്. പുരുഷനില്‍ ഉണ്ടാവുന്ന ബീജ സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടായിരിക്കാം.
ബീജത്തിന്റെ എണ്ണക്കുറവും ഇതിന്റെ ചലനക്കുറവും ആരോഗ്യക്കുറവും എല്ലാം വന്ധ്യതയിലേക്ക് നയിക്കുന്നതാണ്. ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചില മരുന്നുകളുടെ ഉപയോഗം…
ച്ല മരു്നുകളുടെ ഉപയോഗം നേരിട്ട് ബീജങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പേശികളുടെ ശക്തി ഉത്തേജിപ്പിക്കുകയും വൃഷണങ്ങൾ ചുരുങ്ങാൻ ഇടയാക്കുകയും ചെയ്യും. തത്ഫലമായി, ബീജത്തിന്റെ ഉത്പാദനം കുറയുകയും ഗുണനിലവാരത്തെ പോലും ബാധിക്കുകയും ചെയ്യുന്നു.അതുകൊണ്ടു തന്നെ ഡോക്ടർ നിർദ്ദേശിക്കുമ്പോൾ മാത്രം മരുന്നുകൾ കഴിക്കുക.
മദ്യപാനം…ബീജങ്ങളുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണം അമിത മദ്യപാനമാണ്. ഇത് ടെസ്റ്റോസ്റ്റിറോൺ അളവിനെ നേരിട്ട് ബാധിക്കുകയും ബീജോത്പാദനം കുറയുകയും ചെയ്യുന്നു.
പുകയിലയുടെ ഉപയോഗം…പുകയിലയുടെ ഉപയോഗം പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെ പ്രത്യേകിച്ച് പുകവലിക്കുന്ന സമയത്ത് വളരെയധികം ബാധിക്കുന്നു.
സമ്മർദ്ദം…ജീവിതശൈലിയിലും ജോലി സമയത്തിലുമുള്ള മാറ്റം നിരവധി ആളുകളുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. നീണ്ടുനിൽക്കുന്ന സമ്മർദ്ദകരമായ ജോലി സമയവും ഉറക്കമില്ലായ്മയും ബീജങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രത്യുത്പാദന വ്യവസ്ഥയിൽ ബീജ സാന്ദ്രതയെ പ്രതികൂലമായി ബാധിക്കും.
അമിതവണ്ണം…അമിതവണ്ണം വന്ധ്യതയ്ക്ക് കാരണമാകുന്നതായി അമേരിക്കൻ സൊസൈറ്റി ഫോർ റിപ്രൊഡക്റ്റീവ് മെഡിസിൻ (എഎസ്ആർഎം) പറയുന്നു.
ഭാരം കൂടുന്നത് ശരീരത്തിനുള്ളിലെ ഹോർമോൺ മാറ്റങ്ങൾക്ക് ഇടയാക്കുകയും പുരുഷന്മാരിൽ ബീജോത്പാദനത്തിന് കാരണമാകുന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക