‘വിജയനാ എന്തൊക്കെയുണ്ടെടോ പറ’…മുഖ്യമന്ത്രി പിണറായി വിജയന് ഇങ്ങനെ വിളിച്ച് വിശേഷം ചോദിക്കുന്ന ഒരു നടനേയുള്ളൂ, ജയകൃഷ്ണന്. ജയകൃഷ്ണന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും നടന് മോഹന്‍ലാലാണ് ആദ്യമായി ഇത് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സംവിധായകന് അഖില്‍ മാരാര്‍ ആ നടന് ജയകൃഷ്ണന് ആണെന്ന് പുറംലോകത്തെ അറിയിച്ചു.
ഇപ്പോഴിതാ, ജയകൃഷ്ണന് തന്നെ പിണറായി വിജയനുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തുകയാണ്. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും അതേക്കുറിച്ച് ഒന്നും പറയാതിരുന്നതിന് കാരണവും അദ്ദേഹം പറയുന്നു.
‘ഒരുപാട് പേര് ഇതേക്കുറിച്ച് ചോദിക്കാന്‍ എന്നെ ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും ഞാന്‍ മനപൂര്‍വം ഒന്നും പറഞ്ഞില്ല. വളരെ വ്യക്തിപരമായ ഒരു റിലേഷന്‍ഷിപ്പാണ് എനിക്ക് അദ്ദേഹവുമായുള്ളത്.
വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒന്ന്. എന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കിലിട്ട് അത് വൈറലാക്കിയതാണ്. ഒരു കാര്യം പറയാം, ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന, ആരാധിക്കുന്ന, ഒരുപാട് ബഹുമാനിക്കുന്ന എന്റെ ജ്യേഷ്ഠ സഹോദരനാണ് പിണറായി വിജയന്. ജീവിതത്തില്‍ പല കാര്യങ്ങളും ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുന്നുണ്ട്; പഠിച്ചിട്ടുണ്ട്. വാക്കുകള്‍ക്കതീതമായ ബന്ധമാണ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക