കൊല്‍ക്കത്ത: കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് കുടുംബത്തിലെ മൂന്ന് പേര് മരിച്ചു.
10 വയസ്സുകാരനടക്കമാണ് മരിച്ചത്. രാജ ദാസ് എന്നയാളും ഭാര്യ, മകന് എന്നിവരുമാണ് മരിച്ചത്. നാല് വയസ്സുകാരനായ മറ്റൊരു മകന് രക്ഷപ്പെട്ടു.
കൊവിഡിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം; മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും
രാജാദാസ് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കേറ്റു. രക്ഷിക്കാന്‍ ഓടിയെത്തിയ ഭാര്യക്കും മകനും ഷോക്കേറ്റു. അയല്‍വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതരെത്തിയത്. ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ മൂവരും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക