കായംകുളം : ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. കായംകുളം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയത് .
തമിഴ്നാട് കടലൂര്‍ സ്വദേശി കണ്ണന്, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ 10ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
. തമിഴ്നാട് സ്വദേശി കണ്ണന് നിരവധി മോഷണക്കേസുകളിലും കൊലപാതക ക്കേസിലും പ്രതിയാണ്. തിരുവനന്തപുരം കല്ലറയില്‍ ജ്വലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു പരോളില്‍ ഇറങ്ങിയ ശേഷമാണു ഇയ്യാള് മോഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക