ഹൈദരാബാദ്: ബംഗ്ലൂരുവിലെ ഫ്ലാറ്റിൽ കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു.
സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.
വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം: എണ്ണ വിത്തുകളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വില 45% കുറഞ്ഞു, വരും ദിവസങ്ങളിൽ എണ്ണ വിലകുറഞ്ഞേക്കാം
കർണാടകയിലെ കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്.
കുടക് ജില്ലയിലെ കുശലനഗർ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക