എസ്യുവികളുടെയും സ്പോർട്സ് കാറുകളുടെയും വലിയൊരു ശേഖരം തന്നെ പൃഥ്വിരാജിനുണ്ട്.
ബിഎംഡബ്ല്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4, പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ കയാന്‍ എസ്യുവി, റേഞ്ച് റോവര്‍ വോഗ് ഒക്കെ പൃഥ്വിയുടെ വാഹനശേഖരത്തിലുണ്ട്. ഇപ്പോഴിതാ മിനി കൂപ്പറിന്റെ പുതിയ എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വി.
മിനി കൂപ്പർ JCW ആണ് പൃഥ്വി സ്വന്തമാക്കിയത്. ഏകദേശം 45.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സാധാരണ മിനി കൂപ്പറിൽനിന്ന് അൽപം വ്യത്യസ്തമാണിത്.
വെറും 6.1 സെക്കൻഡുകൾക്കുള്ളിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നതാണ് സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക