തിരുവനന്തപുരം: എല്ലാ അധ്യാപകരും ജീവനക്കാരും വാക്സീന് സ്വീകരിക്കണമെന്നും ഇതിന്റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും തീരുമാനം.
വിദ്യാഭ്യാസ മന്ത്രി, ഡിപിഐ എന്നിവരും അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
സ്കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കില്ല. യൂണിഫോമും നിര്‍ബന്ധമാക്കില്ല. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളിലെത്തേണ്ടതില്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
സിബിൽ സ്കോറും ലോൺ കാലാവധിയും ഉൾപ്പെടെ ഹോം ലോണിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
അഞ്ചാം തീയതി വിശദമായ മാര്‍ഗരേഖ പ്രസിദ്ധീകരിക്കും. സ്കൂള്‍തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാകലക്ടര്മാര്ക്കായിരിക്കും.
പ്രധാന അധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടര്മാര്വിളിച്ചുചേര്ക്കും. സ്കൂള്തലത്തില്ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക