കോഴിക്കോട്: പൊറ്റമ്മൽ കെട്ടിട അപകടത്തിൽ സ്ലാബ് തകർന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി .
തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 26നായിരുന്നു അപകടം.
ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചു, കുട്ടിക്ക് നേരെ പേന വലിച്ചെറിഞ്ഞ് അധ്യാപിക, പേന കണ്ണില്‍ തുളച്ച് കയറി മൂന്നാം ക്ലാസുകാരന്റെ കാഴ്ച്ച നഷ്ടപ്പെട്ടു; സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനു സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു.
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോൺക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികൾ തകർന്ന സ്ലാബിനുള്ളിൽപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക