കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈം ബ്രാഞ്ച്, വിജിലൻസ്, ലോക്കൽ പൊലീസ് എന്നിവയിൽ നിന്നുളള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിന്റെനേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
പുതിയ അന്വേഷണസംഘത്തിന്റെ ആദ്യയോഗം തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐജി സ്പർജൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. മോൻസൻ കേസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി.സ്പർജൻ കുമാർ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക