കൊച്ചി: കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ബസന്ത് ബാലാജിയെ നിയമിച്ചു. ജസ്റ്റിസ് ഡി ശ്രീദേവിയുടെ മകനാണ് ബസന്ത് ബാലാജി. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കും.
കേരള ഫിനാൻഷ്യൽ കോർപറേഷൻ സ്റ്റാൻഡിങ് കോൺസൽ ആയി ചുമതല വഹിച്ചിട്ടുണ്ട്. 2006 മുതൽ 11 വരെ കേരള ഹൈക്കോടതിയിലെ സംസ്ഥാന സർക്കാരിൻറെ സീനിയർ ഗവൺമെന്റ് പ്ലീഡർ ആയിരുന്നു ബസന്ത് ബാലാജി. വി.എസ്. സർക്കാരിൻറെ കാലത്ത് സുപ്രധാനമായ പല ഭൂമി ഏറ്റെടുക്കൽ കേസുകളിലും സർക്കാരിനുവേണ്ടി ഹാജരായിട്ടുണ്ട്.
തിരുവനന്തപുരം ലയോള സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തുടർന്ന് മാർ ഇവാനിയോസ് കോളേജിൽ പ്രീ ഡിഗ്രി പഠനവും പൂർത്തിയാക്കി. കേരള ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദവും കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.1995 ലാണ് അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക