ന്യുഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,431 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24,602 പേർ രോഗമുക്തരായി. 318 പേർ മരണമടഞ്ഞു. 2,44,198 സജീവ രോഗികളുണ്ട്.
പ്രതിദിന കോവിഡ് രോഗികളിൽ 12,616 പേരം 134 മരണവും കേരളത്തിലാണ്. ഇതുവരെ 3,38,94,312 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 3,32,00,258 പേർ രോഗമുക്തരായി. 4,49,856 പേർ മരണമടഞ്ഞു.
ഇതുവരെ 92,63,68,608 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇന്നലെ മാത്രം 43,09,525 ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക