പ്രഖ്യാപിച്ചത് മുതൽ മലയാള സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രമാണ് കാവൽ. സുരേഷ്ഗോപിയെ നായകനാക്കി നിധിൻ രഞ്ജിപണിക്കർ ഒരുക്കുന്ന ചിത്രം. സിനിമ അടുത്തമാസം തിയേറ്ററുകളിൽ എത്തുമെന്ന വിവരമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നവംബർ 25 നാണ് കാവൽ തിയേറ്ററുകളിൽ എത്തുക. തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കരുടെ മകൻ നിധിൻ രഞ്ജിപണിക്കരുടെ സംവിധാനത്തിലാണ് ചിത്രം എത്തുന്നത്.
ജോജു ജോര്‍ജിന്റെ ‘സ്റ്റാര്‍’ 29ന് തീയേറ്റർ റിലീസ്; പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
മമ്മുട്ടിയെ നായകനാക്കി ഒരുക്കിയ കസബക്ക് ശേഷം നിധിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയൻ, സുജിത്ത് ശങ്കർ, അലൻസിയർ, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിൽ ലാലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രാഷ്ട്രീയത്തിൽ സജീവമായ സുരേഷ്ഗോപി വലിയൊരു ഇടവേളക്ക് ശേഷം അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക