ചർമ്മ സംരക്ഷണത്തിന് പപ്പായ മികച്ചതാണെന്ന കാര്യം എത്ര പേർക്കറിയാം. കഴിക്കാൻ മാത്രമല്ല ഫേസ് പാക്കായി ഉപയോഗിക്കാനും ഏറ്റവും നല്ല പഴമാണിത്. മുഖസൗന്ദര്യത്തിനായി വീട്ടിലിൽ തന്നെ പരീക്ഷിക്കാവുന്ന പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം…
പപ്പായയുടെ നീര് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഒരു സ്പൂൺ റോസ് വാട്ടർ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക.
നന്നായി പഴുത്ത പപ്പായ പൾപ്പ് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വാഴപ്പഴം പൾപ്പും അൽപം തെെരും കൂടി മികസ് ചെയ്ത് മുഖത്തിടുക. നിറം വർദ്ധിപ്പിക്കാൻ മികച്ചൊരു പാക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക