ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,326 പുതിയ കോവിഡ് കേസുകളും 666 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
സജീവമായ കേസുകൾ 1.73 ലക്ഷമായി കുറഞ്ഞു – 233 ദിവസത്തിനിടയിലെ ഏറ്റവും കുറവ്.
ഇന്ത്യയിൽ ഇതുവരെ 4,53,708 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,326 പുതിയ കോവിഡ് -19 കേസുകളോടെ ആകെ കേസുകള്‍ 3,41,59,562 ആയി ഉയർന്നു, അതേസമയം സജീവ കേസുകൾ 1,73,728 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68.48 ലക്ഷം വാക്സിൻ ഡോസുകൾ നൽകി.രാജ്യത്ത് ആകെ നൽകിയ വാക്സിനുകളുടെ എണ്ണം 101.3 കോടിയിലധികമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക