കോവിഡ് മഹാമാരി മനുഷ്യന്റെ ജീവിതദൈർഘ്യത്തെയും ബാധിച്ചുവെന്ന് പഠന റിപ്പോർട്ട്. ഇന്ത്യക്കാരിൽ ആയുർദൈർഘ്യം രണ്ടു വർഷമാണ് കുറച്ചതെന്ന് മുംബൈയിലെ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസ് (ഐ.ഐ.പി.എസ്.)നടത്തിയ പഠനത്തിൽ പറയുന്നു.
സ്ത്രീ-പുരുഷൻമാരിലെ ആയുർദൈർഘ്യം കുറഞ്ഞതായി ഐ.ഐ.പി.എസ്. അസിസ്റ്റന്റ് പ്രൊഫസർ സൂര്യകാന്ത് യാദവ് പറയുന്നു. സ്ത്രീകളിൽ 2019 ൽ 72 വയസ്സും പുരുഷൻമാരിൽ 69.5 വയസ്സുമായിരുന്നു ആയുർദൈർഘ്യം. എന്നാൽ 2020 ൽ ഇത് സ്ത്രീകളിൽ 69.8 വയസ്സും പുരുഷൻമാരിൽ 67.5 വയസ്സുമായി എന്ന് പഠനത്തിൽ പറയുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക