ജീവിതത്തിൽ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇപ്പോൾ ടിക് ടോക്ക് ഇൻഫ്ലുവൻസർ അവ ലൂയിസിന് സംഭവിച്ചിരിക്കുന്നത് ഇത്തരമൊരു കാര്യമാണ്,
അവൾക്ക് സംഭവിച്ചത് ശരിക്കും വിചിത്രമായിരുന്നു. 22 കാരിയായ അവ ലൂയിസ് ‘ഷുഗർ ഡാഡി’ ഡേറ്റിംഗ് വെബ്സൈറ്റിൽ തനിക്കായി ഒരു ധനികനെ തിരയുമ്പോൾ സ്വന്തം പിതാവിന്റെ പ്രൊഫൈൽ അവളുടെ മുന്നിൽ വന്നു, അവൾ സ്തംഭിച്ചുപോയി.
ഡേറ്റിങ് ആപ്പില്‍ തനിക്ക് വേണ്ടി ധനികനായ ഒരു പങ്കാളിയെ തിരഞ്ഞ അവ കണ്ടത് സ്വന്തം പിതാവിനെ തന്നെയായിരുന്നു.
ടിക് ടോക്കിൽ ഈ സംഭവം പങ്കുവയ്ക്കുമ്പോൾ, ഡേറ്റിംഗ് വെബ്സൈറ്റിൽ തനിക്ക് എങ്ങനെയാണ് ഈ വിചിത്രമായ സംഭവം സംഭവിച്ചതെന്ന് അവ ലൂയിസ് പറഞ്ഞു. ഇത് വളരെ അസ്വസ്ഥജനകമായ അനുഭവമാണെന്ന് അവൾ ടിക് ടോക്ക് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
വിലയേറിയ സമ്മാനങ്ങൾ ലഭിക്കാൻ സമ്പന്നരായ ആളുകളുമായി ഡേറ്റിംഗിനായി സ്വയം ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നുവെന്ന് അവ പറയുന്നു,
പക്ഷേ അവളുടെ അച്ഛൻ അവളെ ഇവിടെ കണ്ടെത്തുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. ഞെട്ടിപ്പിക്കുന്ന ഒരു മോശം അനുഭവമായിരുന്നു അത്.
വിചിത്രമായ ഈ അനുഭവം അവ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. പിതാവിന്റെ പ്രൊഫൈലിലേക്ക് ഹായ് അയച്ചെങ്കിലും അവിടെ നിന്നും മറുപടിയുണ്ടായില്ല.
ഒരിക്കലും പിതാവ് ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ലെന്നും അവ പറഞ്ഞു. തന്റെ മാതാവിനോടും ഇവര്‍ ഇക്കാര്യം സംസാരിച്ചിരുന്നുവന്നും അവള് പറയുന്നുണ്ട്. വിലയേറിയ സമ്മാനങ്ങള്‍ ലഭിക്കാന്‍ സമ്പന്നരായ ആളുകളുമായി ഡേറ്റിംഗിനായി അവ സ്ഥിരമായി ഈ ആപ്പ് ഉപയോഗിച്ചിരുന്നുവെന്നും അവള് പറയുന്നു.
പക്ഷേ ഒരിക്കലും ഇത്തരമൊരു കണ്ടുമുട്ടല്‍ ഇവിടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവ പറയുന്നുണ്ട്. ഞെട്ടിപ്പിക്കുന്ന ഒരു മോശം അനുഭവമായിരുന്നു അതെന്നും അവ ലൂയിസ് സമ്മതിക്കുന്നു.
വിദേശത്തുള്ള മുതിര്‍ന്ന സമ്പന്നരായ പുരുഷന്മാര് തങ്ങളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുമായി ഡേറ്റിംഗ് നടത്തുന്നത് പതിവാണ്. ഇതിനായി പല വെബ്സൈറ്റുകളുമുണ്ട്. ഇത്തരം ഡേറ്റിംഗ് ബന്ധത്തെ ഷുഗര്‍ ഡാഡി ഡേറ്റിങ് എന്നാണ് പൊതുവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക