മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ്. 142 പരമാവധി സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136.80 ആയി. 2 കൺട്രോൾ റൂം തുറന്നു.
ജലനിരപ്പ് 140 അടിയിലെത്തിയാൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങും. 2150 ഘനയടി വെള്ളം ഇപ്പോൾ ഡാമിൽ നിന്ന് തമിഴ്നാട് കൊണ്ടു പോകുന്നു.
തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകണമെന്നും സ്പിൽവേയിലൂടെ കുറച്ച് വെള്ളം ഒഴുക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക