യാത്രകള്‍ ഇഷ്ടപ്പെടുന്ന ഏതൊരു സഞ്ചാരിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ് ഹിമാലയം. ഇപ്പോഴിതാ, ഹിമാലയൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. സാമന്തയുടെ ഹിമാലയൻ യാത്ര സുഹൃത്തായ ശിൽപ്പ റെഡ്ഡിക്കൊപ്പമായിരുന്നു .
മഹാഭാരതം വായിച്ചത് മുതലുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഹിമാലയത്തിൽ പോവണമെന്നത് എന്നാണ് സാമന്ത കുറിക്കുന്നത്. സുഹൃത്തിനൊപ്പമുള്ള യാത്രാ ചിത്രങ്ങളും സാമന്ത പങ്കുവച്ചിട്ടുണ്ട്.
“യമുനോത്രി രണ്ടര മണിക്കൂർ കുത്തനെയുള്ള ട്രക്കിംഗ് ആണ്. 800 മീറ്റർ മുതൽ 1500 മീറ്റർ വരെ ഉയരത്തിൽ. മിക്ക ആളുകളും പാൽക്കികളെയോ കോവർകഴുതകളെയോ ഒക്കെയാണ് മലകയറാനായി ആശ്രയിച്ചത്, ഞങ്ങൾ പക്ഷേ നടന്നു പോകാനാണ് ഇഷ്ടപ്പെട്ടത്.
ഇടയ്ക്ക് ഫോട്ടെയെടുക്കാനായി നിന്നു, ചായ കുടിച്ചു, മലനിരകളിലെ ഭംഗിയുള്ള നായ്ക്കുട്ടികളെ ലാളിച്ചു,” സാമന്ത കുറിക്കുന്നു. ഹിമാലയത്തിന് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് സാമന്ത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക