വാലിമൈ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചതിന് പിന്നാലെ ബൈക്ക് ട്രിപ്പിലാണ് തല അജിത്ത്.
വടക്കേ ഇന്ത്യയിലൂടെ ചുറ്റിയടിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
നിര്‍മാതാവ് ബോണി കപൂര്‍ ഉള്‍പ്പെടെ അജിത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു.
ഹിന്ദി ചിത്രമായ പിങ്കിന്റെ തമിഴ് റീമേക്കായി ‘നേര്‍കൊണ്ട പാര്‍വൈ’ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് വാലിമൈ.
വാഗാ ബോര്‍ഡര്‍, ഡല്ിഹി തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇതിനോടകം അജിത്ത് സന്ദര്‍ശിച്ചു. ബിഎംഡബ്ല്യുവിന്റെ ആര് 1200 ജിഎസ് സ്പോര്‍ട്ട്സ് ബൈക്കിലാണ് താരത്തിന്റെ സഞ്ചാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക