സുഡാൻ : സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് വീട്ടുതടങ്കലില്‍. തിങ്കളാഴ്ച പുലർച്ചെ അജ്ഞാത സൈനിക സംഘം അദ്ദേഹത്തിന്റെ വീട് ഉപരോധിച്ച് ഹംദോക്കിനെ വീട്ടുതടങ്കലിലാക്കിയതായി അജ്ഞാത ഉറവിടങ്ങളെ ഉദ്ധരിച്ച് അൽ ഹദത്ത് ടിവി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വീട്ടിൽ തിങ്കളാഴ്ച രാവിലെ ഒരു സൈനിക സേന അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്തതായി കുടുംബ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.
വിവിധ ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ സൈനിക യൂണിഫോം ധരിച്ച ആളുവർ അറസ്റ്റുചെയ്ത് ജയിലിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റുകൾക്ക് സാക്ഷികളായവര്‍ ഇക്കാര്യം സോഷ്യല്‍മീഡിയയിലും മറ്റും പങ്കുവച്ചിട്ടുണ്ട്.
അറസ്റ്റിലായവരിൽ സർക്കാർ മന്ത്രിമാരും സുഡാനിലെ പരമാധികാര കൗൺസിൽ അംഗങ്ങളും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക