തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് നേരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെന്ന് വരുത്തി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി.
മേയറെക്കുറിച്ച് അധിക്ഷേപകരമായ ഒന്നും പറഞ്ഞിട്ടില്ല. പല പ്രഗത്മമതികളും ഇരുന്ന കസേരയില്‍ ഇരിക്കുന്ന മേയര്‍ ആ പക്വത കാണിച്ചില്ല എന്നാണ് താന്‍ പറഞ്ഞത്. താന്‍ പറഞ്ഞതില്‍ അവര്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം.പി പറഞ്ഞു.
കാരണം സ്ത്രീകള്‍ക്ക് താന്‍ മൂലം പ്രയാസമുണ്ടാകരുത് എന്ന് ആഗ്രഹമുണ്ട്. നാക്കുപിഴയായിരുന്നോ എന്ന ചോദ്യത്തിന് നാക്കുപിഴയല്ല എന്നും മുരളീധരന് മറുപടി നല്കി. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു.
എന്റെ സംസ്ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും കെ. മുരളീധരന് പറഞ്ഞു. ആര്യ രാജേന്ദ്രന് കേസുമായി മുന്നോട്ടുപോകട്ടെ. ആ രീതിയില്‍ നേരിട്ടോളാമന്നും കെ. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക