തിരുവനന്തപുരം: മോന്സന് മാവുങ്കൽ തട്ടിപ്പ് കേസിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഒരു തട്ടിപ്പ് കേസിൽ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.
അനിൽകാന്ത് ഡിജിപിയായിതിന് ശേഷം മോൻസൻ മാവുങ്കൽ പൊലീസ് ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു.
മോൻസൻ മാവുങ്കലിനെതിരെ തട്ടിപ്പ് കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. മോൻസൻ സംശയാസ്പദമായ വ്യക്തിയാണെന്ന ഇന്റലിജന്‍സ് റിപ്പോർട്ടും ഈ സമയത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക