തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ കനക്കാൻ കാരണം. അടുത്ത മണിക്കൂറുകളിൽ ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കും.
കായംകുളം പേരാത്ത് ബൈക്ക് സൈക്കിളില്‍ ഇടിച്ച് ബൈക്കോടിച്ച പത്തൊന്പതുകാരന് മരിച്ചു
ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മലയോരമേഖലയിൽ കൂടുതൽ ശക്തമായ മഴ ലഭിക്കും.കേരള തീരത്ത് നിലവിൽ മത്സ്യബന്ധത്തിന് തടസമില്ല.
എന്നാൽ നാളെ രാത്രി വരെ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക