നടൻ ദിലീപിന്റെ 54-ാം ജന്മദിനമാണിന്ന്. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും. ഇപ്പോഴിതാ, അച്ഛന് ജന്മദിനാശംസകൾ നേർന്ന് മീനാക്ഷി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ദിലീപിന്റെ കയ്യിൽ കൈകുഞ്ഞായി ഇരിക്കുന്ന മീനാക്ഷിയെ ആണ് ഒരു ചിത്രത്തിൽ കാണാനാവുക. “ജന്മദിനാശംസകൾ അച്ഛാ… ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് മീനാക്ഷിയുടെ ആശംസ.
മിമിക്രി വേദികളിൽ നിന്നും കടന്നുവന്ന് മലയാളസിനിമയിൽ സഹസംവിധായകനായി തുടങ്ങി പിന്നീട് മുൻനിര നായകനായി മാറിയ കലാകാരനാണ് ദിലീപ്. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
സല്ലാപം, ഈ പുഴയും കടന്ന്, മായപ്പൊൻമാൻ, നീ വരുവോളം, കുടമാറ്റം, കളിയൂഞ്ഞാൽ, മീനത്തിൽ താലിക്കെട്ട്, പഞ്ചാബി ഹൗസ്, സുന്ദരക്കില്ലാഡി, ചന്ദ്രനുദിക്കുന്ന ദിക്കിൽ, സിഐഡി മൂസ, മീശമാധവൻ, കല്യണരാമൻ, മേഘം, ദീപസ്തംഭം മഹാശ്ചര്യം, ഉദയപുരം സുൽത്താൻ, ജോക്കർ, തെങ്കാശ്ശിപ്പട്ടണം, ഡാർലിംഗ് ഡാർലിംഗ്, ഇഷ്ടം, ഈ പറക്കും തളിക, സൂത്രധാരൻ, ദോസ്ത്, കുഞ്ഞിക്കൂനൻ, ചാന്തുപ്പൊട്ട്, പട്ടണത്തിൽ സുന്ദരൻ, ഗ്രാമഫോൺ, സദാനന്ദന്റെ സമയം, തിളക്കം, പെരുമഴക്കാലം, കഥാവശേഷൻ, വെട്ടം, റൺവേ, പാണ്ടിപ്പട, കൊച്ചിരാജാവ്, വിനോദയാത്ര, വിനോദയാത്ര, മുല്ല, ട്വന്റി 20, കൽക്കട്ടാ ന്യൂസ്, പാസഞ്ചർ, ബോഡി ഗാർഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈനാടൗൺ, സ്പാനിഷ് മസാല, മായാമോഹിനി, മൈ ബോസ്, ചന്ദ്രേട്ടൻ എവിടെയാ, 2 കൺട്രീസ്, രാമലീല, കമ്മാര സംഭവം എന്നിങ്ങനെ നിരവധിയേറെ ഹിറ്റ് ചിത്രങ്ങളിലൂടെ ദിലീപ് ജനപ്രീതി നേടി. മൈ സാന്റാ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ദിലീപ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക