തിരുവനന്തപുരം: ദത്തുവിവാദത്തില്‍ പാർട്ടി ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായതിൽ സന്തോഷമെന്ന് അനുപമ .
പാർട്ടി ഏരിയ സെക്രട്ടറി ഈ വിഷയം അന്വേഷിക്കുന്നതിൽ പ്രതീക്ഷ ഇല്ലെന്നും സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്ന് അനുപമ പറഞ്ഞു.
അനുപമയുടെ അച്ഛന് പി എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി സ്വീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അനുപമ.ഏരിയ സെക്രട്ടറി തന്നെ എതിർത്തുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്.
അച്ഛന് വേണ്ടി ഏരിയ സെക്രട്ടറി ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ വിഷയത്തിൽ പാർട്ടി ഏരിയ സെക്രട്ടറി അന്വേഷണം നടത്തുന്നതിനോട് വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക