ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്ന ഒലിവ് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ സഹായകമാണ്.
വരണ്ട ചര്‍മ്മം മൃദുവാക്കി മാറ്റും ഒലിവ് ഓയില്‍
വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. ആന്റി -ഏജിംഗ്, മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തെ എല്ലാ തരത്തിലും മനോഹരമാക്കാനും ഒലിവ് ഓയില്‍ പ്രയോജനപ്പെടും.
ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി മാറ്റുന്നു
ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് ഒലിവ് ഓയില്‍. ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. ചര്‍മ സുഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു. സ്വാഭാവിക ജലാംശം ഉള്ള ഒരു ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കാനും ഇത് സഹായിക്കുന്നു.
ആന്റി-ഏജിംഗ് ഗുണം
വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ ഒലിവ് ഓയില്‍ ഏറെ സഹായകമാണ്. മികച്ച ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ഉള്ള ഒലിവ് ഓയില്‍ നേര്‍ത്ത വരകള്‍, ചുളിവുകള്‍, ആദ്യകാല വാര്‍ദ്ധക്യത്തിന്റെ മറ്റ് അടയാളങ്ങള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കും. ഒലിവ് ഓയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു
മസാജ് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗമാണ്. ഇതിനായി ഒലിവ് ഓയില്‍ ഉപയോഗിച്ചാല്‍ ഗുണം ഇരട്ടിയാകും. മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒലിവ് ഓയില്‍ പതിവായി മസാജ് ചെയ്യാം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുക മാത്രമല്ല ചര്‍മ്മത്തിന് ആവശ്യമായ പോഷണം നല്‍കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക