പൊന്നാനി: സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടിയതോടെ മനോവിഷമത്തിലായ പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം(16) ആണ് ആത്മഹത്യ ചെയ്തത്.
സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെ മൊബൈൽ താഴെ വീണ് പൊട്ടുകയായിരുന്നു. മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു. ഇതോടെ പിതാവ് ശകാരിക്കുമെന്ന് ഭയന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പൊന്നാനി എംഐ ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് നിഷാം. ഈ അധ്യയന വർഷം പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക