ഇടുക്കി: 2018ലെ മഹാപ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്. മഴ തുടരുകയാണെങ്കില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളമെത്തിയതിനെ തുടർന്ന് വള്ളക്കടവിൽ നേരിയ തോതിൽ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. 6376 ഘനയടിയായി ഉയർന്നു. രാവിലെ ഏഴുമണിക്ക് 5800 ഘനയടിയായിരുന്നു. ജലനിരപ്പ് 138.80 അടിയായി ഉയർന്നു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.31 അടി ആയതിനാല്‍ റെഡ് റൂള്‍ കര്‍വ് പ്രകാരം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് നിയന്ത്രിക്കാന്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും.
ഇതിന് അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. നിലവില്‍ എല്ലാം നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കെ. രാജനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക