തിരക്കുള്ള ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ തൂക്കി നിലത്തടിച്ച് യുവതി. ആയോധനകലകളിൽ ഏറെ പരിചയമുള്ള യുവതിയെയാണ് ഇയാൾ ബസിനുള്ളിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ യുവതി യുവാവിന്റെ കഴുത്തിൽ പൂട്ടിട്ടു.
പിന്നാലെ നിലത്തടിച്ച് ശേഷം മൂക്കിൽ ആഞ്ഞിടിച്ചു. ഒപ്പമുള്ള യാത്രക്കാർ ഇതിന്റെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെ സംഭവം വൈറലായി. ബ്രസിലിലെ ബെലെമിയിൽ നിന്നുള്ള ഈ വാർത്ത ഡെയ്ലി മെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ മാസം 20ന് ജിമ്മിൽ പോയി ബസിൽ മടങ്ങിയ യുവതിയുടെ ശരീരത്തിൽ തിരക്കുള്ള ബസിൽ വച്ച് യുവാവ് കയറിപ്പിടിക്കുകയായിരുന്നു. പെട്ടെന്ന് യുവതി പ്രതികരിച്ചു. ഇയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം ബസിന്റെ തറയിലേക്ക് ഇട്ടു.
പിന്നീട് മൂക്കിലേക്ക് പലതവണ ആഞ്ഞിടിച്ചു. യുവതിയുടെ കരുത്തിന് മുന്നിൽ ഒന്ന് അനങ്ങാൻ പോലുമാകാതെ ഇയാൾ നിലവിളിച്ചു.
യുവതി ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും അക്രമിയെ പൊലീസിന് കൈമാറുകയും ചെയ്തു. ബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക