പുതുച്ചേരി: പുതുച്ചേരി വാനരപ്പെട്ടയിൽ ഗുണ്ടാ സംഘം ബോംബെറിഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തി. ആക്രമണത്തിൽ ബാം രവി, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവേ അഞ്ചു പേരടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഇരുവരും ഓടിയെങ്കിലും അക്രമികൾ പിന്തുടർന്ന് ബോംബെറിയുകയായിരുന്നു.
ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊല്ലപ്പെട്ട രവി ഒരു കൊലപാതക കേസിലെ പ്രതിയാണ്. കൂടാതെ രണ്ട് കൊലപാതക ശ്രമങ്ങളുൾപ്പെടെ നിരവധി കേസുകളുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക